ദേശീയം

ജയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും, ജയ്റ്റ്‌ലിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് സിതാംശു കര്‍ പറഞ്ഞു. 

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സിതാംശു കറിന്റെ ട്വീറ്റില്‍ പറയുന്നു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് കഴിഞ്ഞ ദിവസം ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചിരുന്നു. ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളില്‍ അനാരോഗ്യം കാരണമാണ് ജെയ്റ്റ്‌ലി എത്താതിരുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

തെരഞ്ഞെടുപ്പിന് മുന്‍പുള്ള മോദി സര്‍ക്കാരിന്റെ അവസാന ക്യാബിനറ്റ് യോഗത്തിലും ജെയ്റ്റ്‌ലി പങ്കെടുത്തിരുന്നില്ല. 2018 മെയില്‍ വൃക്ക ശസ്ത്രക്രീയയ്ക്ക് ജെയ്റ്റ്‌ലി വിധേയമായിരുന്നു. അമേരിക്കയില്‍ ചികിത്സ്യക്കായി പോവുകയും ചെയ്തിരുന്നു. വരുന്ന മോദി മന്ത്രിസഭയില്‍ ജയ്റ്റ്‌ലി അംഗമാകുമോ എന്ന് കാര്യവും വ്യക്തമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം