ദേശീയം

ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ശശി തരൂര്‍?; കക്ഷി നേതാവായി തെരഞ്ഞെടുത്തേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശി തരൂര്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവാകാന്‍ സാധ്യത. രാഹുല്‍ ഗാന്ധി സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുക്കില്ലെന്നാണ് സൂചനകള്‍. രാഹുല്‍ ഏറ്റെടുക്കാത്ത പക്ഷം പരിഗണിക്കപ്പെടുന്ന പേരുകളില്‍ ഒന്നാം സ്ഥാനത്താണ് ശശി തരൂര്‍.

ലോക്‌സഭ സമ്മേളിക്കുന്ന തീയതി പ്രഖ്യാപിച്ചാലുടനെ സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം  ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രാഹൂല്‍ ഏറ്റെടുക്കാത്ത പക്ഷം മുതിര്‍ന്ന എംപിമാരായ ശശി തരൂര്‍, മനീഷ് തിവാരി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരുടെ പേരുകളാണ് പരഗിണിക്കുന്നത്. 

ഭാഷാപ്രാവീണ്യം, വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിലുള്ള കഴിവ് എന്നിവ തരൂരിനു മുന്‍ഗണന നല്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ കക്ഷി നേതാവിന്റെ സ്ഥാനം ഏറ്റെടുക്കുന്ന പക്ഷം ഉപനേതാവായി തരൂരും മനീഷ് തിവാരിയും ചൗധരിയും പരിഗണിക്കപ്പെടാം. 

കഴിഞ്ഞ തവണ നേതൃപദവി ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയെയാണ് തെരഞ്ഞെടുത്തത്. ഇക്കുറി ഖര്‍ഗെ തിരഞ്ഞെടുപ്പില്‍ തോറ്റു. 

അന്‍പത്തിയഞ്ച് അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃപദവി ഇക്കുറിയും കോണ്‍ഗ്രസിനു ലഭിക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ ബിജെപി ഇനിയും നിലപാടു വ്യക്തമാക്കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ