ദേശീയം

സിപിഎം എംഎല്‍എ ഉള്‍പ്പടെ മൂന്ന് ബംഗാള്‍ നേതാക്കള്‍ ബിജെപിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ബംഗാളിലെ തൃണമൂല്‍,സി.പി.എം എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. തൃണമൂലില്‍ നിന്ന് രണ്ടും സിപിഎമ്മില്‍ ഒരു എംഎല്‍എയുമാണ് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 50 കൗണ്‍സിലര്‍മാരും ബിജെപിയിലെത്തി.

ബിജെപി നേതാവ് മുകുള്‍ റോയിയുടെ മകന്‍ ശുഭ്രാംശുറോയ്, തുഷാര്‍ കാന്തി ഭട്ടാചാര്യ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ എംഎല്‍എമാര്‍. ഇതില്‍ ശുഭ്രാംശുറോയ് പാര്‍ട്ടി നടപടി നേരിട്ടയാളാണ്. സിപിഎമ്മില്‍ നിന്ന് ദേവേന്ദ്ര റോയ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഏഴ് ഘട്ടങ്ങളിലായി ഇനിയും കൂടുതല്‍ നേതാക്കളെ ബിജെപിയിലെത്തിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 40 എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് പ്രധാനമന്ത്രി തെരഞ്ഞടുപ്പ് റാലിയില്‍ അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞടുപ്പില്‍ ബംഗാളില്‍ മികച്ച മുന്നേറ്റം നടത്താനും ബിജെപിക്കായി. 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18 സീറ്റുകളിലാണ് ബിജെപിയുടെ വിജയം. 2014ലെ ലോക്‌സഭയില്‍ ബിജെപിക്ക് ബംഗാളില്‍ നിന്ന് രണ്ട് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 34 സീറ്റുകളുണ്ടായിരുന്ന തൃണമൂല്‍ 22 ലേക്ക് ചുരുങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം