ദേശീയം

വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരന്‍ തീകൊളുത്തി മരിച്ചു; ആത്മഹത്യ കഞ്ചാവു ലഹരിയില്‍

സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടണ്‍; അമേരിക്കയില്‍ വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലാന്‍ഡ് സ്വദേശി അര്‍ണവ് ഗുപ്തയാണ് മരിച്ചത്. 33 വയസായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അര്‍ണബിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈറ്റ് ഹൗസിന് സമീപം ധാരാളം വിനോദസഞ്ചാരികള്‍ എത്തിച്ചേരാറുള്ള സ്ഥലത്തുവെച്ച് ബുധനാഴ്ചയാണ് സംഭവമുണ്ടായത്. 

ശരീരത്തിന്റെ 85 ശതമാനം പൊള്ളലേറ്റ അര്‍ണബ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. കെ2 എന്ന ലഹരി മരുന്ന് ഉപയോഗിച്ച ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അതിനിടെ അര്‍ണബ് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യം പുറത്തുവന്നു. തീപിടിച്ച ശരീരവുമായി നിവര്‍ന്നു നില്‍ക്കുകയാണ് ഇയാള്‍. അര്‍ണവിനെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച രാവിലെയോടെ പരാതി നല്‍കിയിരുന്നു. കുടുംബം ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍