ദേശീയം

'ആരുമില്ലെങ്കില്‍ ഞാനാകാം', മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് കര്‍ഷകന്‍ ; ഗവര്‍ണര്‍ക്ക് കത്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് അപൂര്‍വ്വമായ കത്ത് ലഭിച്ചു. ബീഡ് ജില്ലയില്‍ നിന്നുള്ള കര്‍ഷകനായ ശ്രീകാന്ത് വി ഗാഡലെ എന്നയാളാണ് ഗവര്‍ണര്‍ക്ക് കത്തയച്ചത്.

സംസ്ഥാന മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍, ഞാന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണ്. കാലം തെറ്റിയുള്ള മഴയില്‍ കൃഷിനാശം നേരിട്ട് കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്ന ഘട്ടമാണിത്. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് ഒരു സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കര്‍ഷകനായ ശ്രീകാന്ത് കത്തില്‍ സൂചിപ്പിക്കുന്നു.

മുഖ്യന്ത്രിപദം അടക്കം അധികാരം തുല്യമായി വീതിക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുന്നതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായത്. ശിവസൈനികന്‍ മുഖ്യമന്ത്രിയാകുന്നതു കാണാനാണ് ആഗ്രഹമെന്നും കോണ്‍ഗ്രസും എന്‍സിപിയുമായും സമ്പര്‍ക്കത്തിലാണെന്നും നിയമസഭാകക്ഷി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വെളിപ്പെടുത്തി.

ഇതിന് പിന്നാലെ മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാര്‍ ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തി. ശിവസേനാ നിയമസഭാകക്ഷി നേതാവായി ഏക്‌നാഥ് ഷിന്‍ഡയെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം വീതംവെയ്ക്കാന്‍ തയ്യാറല്ലെന്നാണ് ബിജെപി നിലപാട്. വിട്ടുവീഴ്ചയ്ക്കില്ലെന്ന ശിവസേനയുടെ അഭിപ്രായത്തോട് പക്ഷേ ബിജെപി പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു