ദേശീയം

ഞങ്ങളുടെ ബന്ധം ഫെവിക്കോളിനേക്കാള്‍ ശക്തം; തീരുമാനമായില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമെന്ന് ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ മാസം ഏഴിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കു പോവുമെന്ന് ബിജെപി നേതാവ് സുധീര്‍ മുങ്ങന്തിവര്‍. ഏതെങ്കിലും ഒരു പാര്‍ട്ടിക്കല്ല, ബിജെപിയും ശിവേസനയും ചേര്‍ന്ന സഖ്യത്തിനാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്ന് മുങ്ങന്തിവര്‍ പറഞ്ഞു.

ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം ഫെവിക്കോളിനേക്കാള്‍ ശക്തമാണ്. ഭിന്നതകള്‍ പരിഹരിച്ച് ഇരു പാര്‍ട്ടികളും ചേര്‍ന്ന് ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു.

നിശ്ചിത സമയത്തിനകം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം നടക്കേണ്ടതുണ്ട്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി എട്ടിനു തീരും. ഏഴിനകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കണം. അല്ലാത്തപക്ഷം സ്വാഭാവികമായും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനു കീഴിലാവും. 

ശിവേസനയുടെ 50 50 ഫോര്‍മുലയാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രിയായി ബിജെപി ദേവേന്ദ്ര ഫഡ്‌നാവിസിനെ ഇതിനകം തന്നെ തീരുമാനിച്ചുകഴിഞ്ഞു. മറ്റു പ്രശ്‌നങ്ങളെല്ലാം സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. വേണ്ടിവന്നാല്‍ ദേശീയ നേതൃത്വം ഇടപെടുമെന്ന് മുങ്ങന്തിവര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ