ദേശീയം

മൂന്ന് വയസ്സുകാരനെ ചോക്ലേറ്റ് നൽകി തട്ടികൊണ്ടുപോയി വിറ്റു, 1.1 ലക്ഷം കൈക്കലാക്കി; ഓട്ടോ ഡ്രൈവറും സംഘവും അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മൂന്നുവയസ്സുകാരനെ തട്ടിക്കൊണ്ടു പോയ കേസിൽ ഓട്ടോ ഡ്രൈവറും സംഘവും അറസ്റ്റിൽ. 34കാരനായ ലോകേഷ് എന്ന യുവാവും ഇയാളുടെ സഹോദരി അനിതയും (30) അനിതയുടെ ഭർത്താവ് സന്ദീപ് കുമാറുമാണ് (34) അറസ്റ്റിലായത്.  കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മാർച്ച് 14ന് ഗിരിനഗറിൽ നിന്നാണ് ലോകേഷ് കുട്ടിയെ തട്ടിക്കൊണ്ടു വന്നത്. ചോക്ലേറ്റുകളുമായി മുന്നുവയസുകാരന്‍റെ അടുത്തെത്തിയ ഇയാൾ കുട്ടിയുമായി കടന്ന് കളയുകയായിരുന്നു. സുങ്കടകട്ടയിലെ ശാരദാമ്മ എന്ന സ്ത്രീയ്ക്ക് 1.1 ലക്ഷം രൂപയ്ക്ക് ഇയാൾ കുട്ടിയെ വിൽക്കുകയായിരുന്നു. അനാഥാലയത്തിൽ നിന്നും ലഭിച്ച കുട്ടിയാണെന്നാണ് ലോകേഷ് ശാരദാമ്മയെ ധരിപ്പിച്ചത്.

അനിതയും ഭർത്താവും ജോലി ചെയ്യുന്ന തുണി മില്ലിലാണ് ശാരദാമ്മയും ജോലി ചെയ്യുന്നത്. സ്വന്തമായി കുട്ടികളില്ലാത്തതിനാൽ കുട്ടിയെ ദത്തെടുക്കണമെന്ന ആ​ഗ്രഹം ഇവർ അനിതയുമായി പങ്കുവച്ചിര‌ുന്നു. ഇതിനായി അനിതയുടെ സഹായം തേടുകയും ചെയ്തു. ഈ വിവരം അറിഞ്ഞതോടെയാണ് ലോകേഷിന്റെ നേതൃത്വത്തിൽ മൂവരും ചേർന്ന് പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു