ദേശീയം

സഹോദരിയെ പൂജയ്ക്ക് ക്ഷണിച്ചില്ല; യുവാവിനെ തല്ലിക്കൊന്നു; യുവതിയും സംഘവും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

നളന്ദ: ഛാഠ് പൂജയ്ക്ക് ക്ഷണിക്കാതിരുന്നതിന് യുവതിയും മൂത്തസഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ഇളയ സഹോദരനെ തല്ലിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. നളന്ദ സ്വദേശി ജിതന്‍ മാഞ്ചിയെയാണ് സഹോദരങ്ങള്‍ ഛാഠ് പൂജയ്ക്ക് ക്ഷണിക്കാത്തതിന് ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ജിതന്റെ സഹോദരി രേഖ ദേവി, സഹോദരന്‍ ഭുപേന്ദ്ര മുതേശ്വര്‍ ചൗധരി സുഹൃത്തുക്കളായ  സുമന്‍ സൗരഭ്, ദര്‍മേന്ദ്ര ചൗധരി, സഞ്ജയ് ചൗധരി, മാഗ്രി ദേവി, സുശീല ദേവി, സ്മൃതി ദേവി എന്നിവരെ നളന്ദ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഛാഠ് പൂജയ്ക്ക് രേഖയെയും കുടുംബത്തെയും ജിതന്‍ ക്ഷണിച്ചിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച ജിതന്റെ വീട്ടിലെത്തിയ രേഖയും സംഘവും മുളവടിയും ബ്ലേഡും ഉപയോഗിച്ച് ജിതനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയതോടെ ആക്രമികള്‍ രക്ഷപ്പെട്ടു. ജിതനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍