ദേശീയം

പാക് യുവതിയുടെ ഫോണ്‍ കെണിയില്‍ വീണ് സൈനികര്‍; വിവരങ്ങള്‍  ചോര്‍ത്തി നല്‍കി; പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനിലെ സൈനിക വിന്യാസത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഐഎസ്‌ഐ വനിതാ ഏജന്റിന് ചോര്‍ത്തി നല്‍കിയ രണ്ട് സൈനികരെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. പാക് ചാരസംഘടനയുടെ സവിശേഷ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയ്ക്കാണ് ഇവര്‍ വിവരങ്ങള്‍ നല്‍കിയത്.

പൊഖ്‌റാനില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ രണ്ട് പേരെയാണ് ജോധ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇന്റര്‍നെറ്റ് ഫോണ്‍ കോളിലൂടെ പാക് വനിത വിരിച്ച വലയില്‍ സൈനികര്‍ കുടുങ്ങുകയായിരുന്നുവെന്ന് രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര പറഞ്ഞു

പഞ്ചാബി ഭാഷയില്‍ സംസാരിച്ച യുവതിക്ക് ഇവര്‍ വാട്‌സാപ്പിലൂടേയും ഫെയ്‌സ്ബുക്കിലൂടെയും വിവരങ്ങള്‍ കൈമാറുകയായിരുന്നു. രാജസ്ഥാനിലെ ആയുധ വിന്യാസവും മറ്റ് തന്ത്രപ്രധാന വിവരങ്ങളും ഇവര്‍ നല്‍കിയെന്നാണ് കരുതുന്നത്.

ലാന്‍സ് നായിക് രവി വര്‍മ, വിചിത്ര ബൊഹ്‌റ എന്നിവരാണ് സിബിഐയും ഇന്റലിജന്‍സ് ബ്യൂറോയും ഒന്നിച്ചു നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ