ദേശീയം

മൊബൈൽ ഫോൺ ഉപയോ​ഗത്തിന് അമ്മ ശകാരിച്ചു; എട്ടാം ക്ലാസ് വിദ്യാർത്ഥി സീലിങ് ഫാനിൽ തൂങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ഫോണിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞതിനാണ് ദേബ്ജ്യോതി ദത്ത (14) ജീവനൊടുക്കിയത്. നോർത്ത് 24 പർഗാനാസിലാണ് സംഭവം.

വീടിനുള്ളിലെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പഠനത്തിൽ കുട്ടി ശ്രദ്ധിക്കുന്നില്ലെന്ന് ട്യൂഷൻ ടീച്ചർ അറിയിച്ചതിന് പിന്നാലെ അമ്മ ദത്തയെ വഴക്ക് പറഞ്ഞിരുന്നു. പിറ്റേ ദിവസം മറ്റൊരു അധ്യാപകൻ കുട്ടി ഹോം വർക്ക് ചെയ്തില്ലെന്ന് പറഞ്ഞപ്പോൾ അധ്യാപകന്‍റെ മുന്നിൽ നിന്ന് തന്നെ കുട്ടിയെ ശാകാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഉച്ഛയ്ക്ക് ശേഷം മുറിയിൽ കയറി വാതിലടച്ച കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

അമ്മ അടുക്കളയിലായിരുന്ന സമയത്താണ് കുട്ടി ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്. മുൻ ആർമി ഉദ്യോഗസ്ഥനായ അച്ഛൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞപ്പോൾ വീട്ടുകാർ വാതിൽ തകർത്ത് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ