ദേശീയം

130 യാത്രക്കാരില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടിച്ചെടുത്തു; സ്വര്‍ണമെത്തിച്ചത് ദുബായ്, ഷാര്‍ജ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 130 യാത്രക്കാരില്‍ നിന്നായി 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ഇവര്‍ ആഭരണങ്ങളായും ബസ്‌ക്കറ്റ് രൂപത്തിലും ഒക്കെയാണ് സ്വര്‍ണം കൈവശം വച്ചിരുന്നത്. ചിലര്‍ ശരീരത്തില്‍ ഒളുപ്പിച്ചും കടത്താന്‍ ശ്രമിച്ചു.

ദുബായ്, ഷാര്‍ജ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ എത്തിയത്. വലിയ തോതില്‍ സ്വര്‍ണക്കടത്തുണ്ടാകുമെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കര്‍ശന പരിശോധനകളാണ് ഇതുമൂലം ഇന്നലെ ഇവിടെ നടത്തിയിരുന്നത്.

സ്വര്‍ണത്തിന് പുറമേ ഐ ഫോണ്‍, ഡ്രോണ്‍ തുടങ്ങിയവയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'