ദേശീയം

200 രൂപ ചോദിച്ചപ്പോള്‍ 500ന്റെ നോട്ടുകള്‍, തടിച്ചുകൂടി ജനങ്ങള്‍; അബദ്ധം 

സമകാലിക മലയാളം ഡെസ്ക്

സേലം: 200 രൂപയ്ക്ക് പകരം 500 രൂപ നല്‍കി എസ്ബിഐ എടിഎം. വിവരം അറിഞ്ഞ് ജനങ്ങള്‍ എടിഎമ്മില്‍ തടിച്ചുകൂടി. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ എടിഎം തത്കാലത്തേയ്ക്ക് അടച്ചിട്ടു.

സേലം- ബംഗളൂരു ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണ് അബദ്ധം സംഭവിച്ചത്. 200 രൂപ ചോദിക്കുന്ന സ്ഥാനത്ത് 500 രൂപയാണ് ഇടപാടുകാര്‍ക്ക് എടിഎം മെഷീനില്‍ നിന്ന് ലഭിച്ചത്. സംഭവം അറിഞ്ഞ് നിരവധിപ്പേരാണ് എടിഎമ്മില്‍ തടിച്ചുകൂടിയത്. നിരവധിപ്പേര്‍ക്ക് ഇത്തരത്തില്‍ പണം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 700 രൂപ ആവശ്യപ്പെട്ട ആള്‍ക്ക് ആയിരം രൂപയാണ് ലഭിച്ചത്. എന്നാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റായതായി കാണിച്ചിരിക്കുന്നത് 700 രൂപയാണ്.

സംഭവം അറിഞ്ഞ് എസ്ബിഐ അധികൃതര്‍ എടിഎം പരിശോധിക്കുകയും തത്കാലത്തേയ്ക്ക് അടച്ചിടുകയും ചെയ്തു. പണം നിറയ്ക്കുന്ന സ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എടിഎം മെഷീനിലെ 200ന്റെ ബോക്‌സില്‍ അബദ്ധത്തില്‍ 500 രൂപയുടെ നോട്ടുകള്‍ നിറച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അക്കൗണ്ടുകള്‍ പരിശോധിച്ചശേഷം നഷ്ടപ്പെട്ട പണം ഉപഭോക്താക്കളില്‍ നിന്നും വീണ്ടെടുക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു