ദേശീയം

സിസിടിവി ആണെന്ന് കരുതി എടുത്തത് സെറ്റ് ടോപ് ബോക്‌സ്; ഒറിജിനല്‍ സിസിടിവിയില്‍ കുടുങ്ങി ജ്വല്ലറി മോഷ്ടാക്കള്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജ്വല്ലറിയില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന മോഷ്ടാക്കള്‍ സിസിടിവിയില്‍ കുടുങ്ങി. സിസിടിവി ആണെന്ന് കരുതി ജ്വല്ലറിയിലെ ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് എടുത്തതാണ് മോഷ്ടാക്കളെ കുടുക്കിയത്. യഥാര്‍ത്ഥ സിസിടിവിയില്‍ ഇവര്‍ നടത്തിയ മോഷണം പതിഞ്ഞത് തെളിവായി. 

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കവര്‍ച്ചാസംഘത്തിലെ ഒരാളെ കൃത്യമായി മനസ്സിലായെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

ശനിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്.ഡല്‍ഹിയിലെ ബെഗംപ്പൂര്‍ എന്ന സ്ഥലത്താണ് സംഭവം. ജ്വല്ലറിയില്‍ ഒരു ജീവനക്കാരന്‍ മാത്രമുള്ളപ്പോഴായിരുന്നു നാലംഗ സംഘം കടയിലെത്തിയത്. ആഭരണങ്ങള്‍ വാങ്ങാന്‍ എന്ന രീതിയില്‍ കടയിലെത്തിയ ഇവര്‍ മുഖം മൂടികളൊന്നും ധരിച്ചിരുന്നില്ല. മൂന്ന് പേരുടെ കൈയ്യില്‍ തോക്കുകള്‍ ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ ജ്വല്ലറി ജീവനക്കാരനെ മര്‍ദ്ദിച്ചശേഷം പണവും സ്വര്‍ണ്ണവുമായി കടക്കുകയായിരുന്നു. 

ഇതിനിടയില്‍ തെളിവ് അവശേഷിക്കാതിരിക്കാനാണ് മോഷ്ടാക്കള്‍ സിസിടിവിയും എടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സിസിടിവിക്ക് പകരം സെറ്റ് ടോപ്പ് ബോക്‌സാണ് ഇവര്‍ എടുത്തത്. മോഷ്ടാക്കള്‍ പോയതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു ജീവനക്കാരന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി