ദേശീയം

ജെഎൻയു ഫീസ് വർധന; ഒടുവിൽ എബിവിപിയും സമരത്തിന്; യുജിസി ആസ്ഥാനത്തേക്ക് മാർച്ച്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: ഫീസ് വർധനവിനെതിരെ ജെഎൻയുവിൽ പതിനേഴ് ദിവസമായി തുടരുന്ന സമരത്തിൽ ഒടുവിൽ എബിവിപിയും ഭാഗമാകുന്നു. നാളെ യുജിസി ആസ്ഥാനത്തേക്ക് എബിവിപി സർവകലാശാല യൂനിറ്റ്  മാർച്ച് നടത്തും. ഫീസ് വർധനവിനെതിരെയാണ് സമരമെന്നും ഇടതു വിദ്യാർത്ഥി സംഘടനകൾ സമരത്തെ രാഷ്ട്രീയവത്കരിച്ചെന്നും എബിവിപി നേതൃത്വം ആരോപിച്ചു. സമരത്തിൽ തങ്ങൾ തുടക്കം മുതലുണ്ടായിരുന്നുവെന്നും എബിവിപി നേതൃത്വം അവകാശപ്പെട്ടു.

ജെഎൻയുവിൽ പതിനേഴ് ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരം ഇന്ന് മുതൽ ക്യാമ്പസിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്കിന് മുന്നിലേക്കായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാർത്ഥികൾ സമരം ചെയ്തു. അവധി ദിവസമായതിനാൽ ഇന്ന് ക്യാമ്പസ് പ്രവർത്തിക്കുന്നില്ല. 

അതേസമയം ഇന്നലെ ഒൻപത് മണിക്കൂർ നീണ്ട ഉപരോധ സമരത്തിൽ കേന്ദ്ര മന്ത്രി രമേഷ് പൊഖ്റിയാൽ അടക്കമുള്ളവർ ക്യാമ്പസിനകത്ത് കുടുങ്ങിയിരുന്നു. ഫീസ് വർധനവ്, ഹോസ്റ്റൽ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥി യൂനിയനുമായി ആലോചിക്കാതെ പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിനെതിരെയാണ് സമരം.

വിഷയത്തിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെഎൻയു അധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'