ദേശീയം

വിമാനത്തില്‍ എലി കയറി; വൈകിയത് 12 മണിക്കൂര്‍; അസ്വസ്ഥരായ യാത്രക്കാര്‍ പ്രതിഷേധത്തില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ഒരു എലി കാരണം എയര്‍ ഇന്ത്യ വിമാനം വൈകിയത് 12 മണിക്കൂര്‍. പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്തില്‍ എലിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇതിനെ പിടിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ നെട്ടോട്ടമായി. ഇതോടെ പന്ത്രണ്ടുമണിക്കൂറാണ് യാത്രക്കാര്‍ക്ക് നഷ്ടമായത്.

ഹൈദരാബാദില്‍ നിന്ന് വിശാഖപട്ടണത്തിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനമാണ് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 12 മണിക്കൂറോളം നിര്‍ത്തിയിട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് വിമാനത്തില്‍ എലിയെ കണ്ടത്. തുടര്‍ന്ന്  വിമാനത്തിലെ ജീവനക്കാര്‍ എലിയെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചു. അതിനിടെ, 12 മണിക്കൂറാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ചെലവഴിച്ചത്.

എയര്‍ബസിലെ എലിയുടെ സാന്നിധ്യമാണ് വിമാനം വൈകാന്‍ കാരണമെന്ന് എ്‌യര്‍ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്ന് നടപടിക്രമം അനുസരിച്ച് വിമാനത്തെ അണുവിമുക്തമാക്കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചതെന്ന് എയര്‍ഇന്ത്യ പറയുന്നു. അതേസമയം  ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ യാത്രക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതിഷേധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍