ദേശീയം

ജെഎന്‍യു ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു; സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:വിദ്യാര്‍ഥികള്‍ സമരം തുടരുന്നതിനിടെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ്  ഭാഗികമായി പിന്‍വലിക്കാന്‍  അധികൃതരുടെ തീരുമാനം. ജെഎന്‍യു എക്‌സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മറ്റു പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്ലാസിലേക്ക് മടങ്ങാന്‍ സമയമായെന്നും ആര്‍ സുബ്രഹ്മണ്യം തന്റെ ട്വീറ്റില്‍ കുറിച്ചു.

അതേസമയം സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം. ഇപ്പോഴത്തെ നടപടി വിദ്യാര്‍ഥികളുടെ കണ്ണില്‍ പൊടിയിടാനാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.ഹോസ്റ്റല്‍ ഫീസില്‍ വര്‍ധനവ് വരുത്തിയതിനെതിരെ ബുധനാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫീസ് ഫര്‍ധവ് പിന്‍വലിച്ച് കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ക്യാമ്പസിന് പുറത്തായിരുന്ന നടന്നത്. ഇടത്പക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയിരുന്നത്. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പ്രൊഖ്രിയാല്‍ മണിക്കൂറുകളോളം ക്യാമ്പസില്‍ കുടുങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു