ദേശീയം

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം : പുതിയ ഹർജിയുമായി ശിവസേന സുപ്രിംകോടതിയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ശിവസേന ഇന്ന് സുപ്രിംകോടതിയിൽ ഹർജി നൽകും. രാവിലെ 10.30 ഓടെ ചീഫ് ജസ്റ്റിസിൻരെ ബെഞ്ചിലാകും ഹർജി മെൻഷൻ ചെയ്യുക. ഹർജി അടിയന്തരമായി കേൾക്കണമെന്ന് ശിവസേന ആവശ്യമുന്നയിക്കുമെന്നാണ് സൂചന.

സര്‍ക്കാര്‍ രൂപീകരിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന ഇന്നലെ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി അടിയന്തിരമായി ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് വിടാൻ സുപ്രീംകോടതി രജിസ്ട്രി വിസമ്മതിച്ചു. ഹര്‍ജിയിൽ പിഴവ് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്.

രാഷ്ട്രപതി ഭരണം നിലവിൽ വന്ന സാഹചര്യത്തിൽ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയുടെ പ്രസക്തി ഇല്ലാതായി. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം ചോദ്യം ചെയ്തുള്ള പുതിയ ഹര്‍ജി നൽകുന്നത്. സർക്കാർ രൂപീകരണത്തിന് തങ്ങൾക്ക് മതിയായ സാവകാശം നൽകാതെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതെന്ന് ഹർജിയിൽ ശിവസേന ചൂണ്ടിക്കാട്ടും.

ശിവസേനയ്ക്കായി മുതിർന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബലിനെ കോൺഗ്രസ് നിയോഗിച്ചു. കൃത്യമായ സമയം ബിജെപി ഒഴികെയുള്ള ഒരു കക്ഷിക്കും സർക്കാർ രൂപീകരണത്തിന് നൽകാത്തത് കടുത്ത പക്ഷപാതിത്വമാണെന്ന് കോൺഗ്രസ് ആരോപിച്ചു. എൻസിപിക്ക് കൂടി നൽകിയ സമയം അവസാനിക്കുന്നത് വരെ ഗവർണർ കാത്തിരിക്കണമായിരുന്നു. പ്രഥമദൃഷ്ട്യാ തന്നെ ഗവർണറുടെ നീക്കം നിയമ, ഭരണഘടനാവിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം