ദേശീയം

റഫാൽ ഇടപാട് : പുനഃപരിശോധന ഹർജികൾ സുപ്രിംകോടതി തള്ളി ; ഹർജികളിൽ കഴമ്പില്ലെന്ന് കോടതി ; പ്രതിപക്ഷത്തിന് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ വിധിക്ക് എതിരായ പുനപ്പരിശോധനാ ഹര്‍ജികൾ സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയി, ജസ്റ്റിസുമായാ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹർജികൾ തള്ളിയത്. ഹര്‍ജികളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടില്‍ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി തള്ളിയത്.

റഫാല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍നിന്ന് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. കേസില്‍ വിശദമായ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.

എന്നാൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ ഗു​രു​ത​ര​മാ​യ തെ​റ്റു​ണ്ടെ​ന്നും ആ​രോപിച്ച് ഹ​ർ​ജി​ക്കാ​രാ​യ യ​ശ്വ​ന്ത് സി​ൻ​ഹ, അ​രു​ണ്‍ ഷൂ​രി, ആം ​ആ​ദ്മി പാ​ർ​ട്ടി എം​പി സ​ഞ്ജ​യ് സിം​ഗ്, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​രാ​ണ് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യ​ത്. പുനപരിശോധനാ ഹർജികളും തള്ളിയത് നരേന്ദ്രമോദി സർക്കാരിന് രാഷ്ട്രീയ വിജയമായി മാറിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത