ദേശീയം

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായവരില്‍ നാല് സൈനികര്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് കാണാതായവരില്‍ ആറ് പേര്‍ മരിച്ചു. നാല് സൈനികരും രണ്ട് പോര്‍ട്ടര്‍മാരുമാണ് മരിച്ചത്. മഞ്ഞിനടിയില്‍ കുടങ്ങിയ എല്ലാവരേയും രക്ഷപ്പെടുത്തി ഹെലികോപ്റ്ററില്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. എട്ടംഗ പെട്രോളിങ് ഗ്രൂപ്പിന് മേലെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. മണിക്കൂറുകളോളമാണ് ഇവര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയത്. 

സമുദ്രനിരപ്പില്‍ നിന്ന് 19,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്. വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

മഞ്ഞു കാലത്ത് മലയിടിഞ്ഞുവീണുണ്ടാകുന്ന അപകടങ്ങള്‍ ഇവിടെ പതിവാണ്. കൂടാതെ താപനില മൈനസ് അറുപത് സെല്‍ഷ്യസ് വരെ പോകാറുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. കഴിഞ്ഞ മാസം ലഡാക്ക് സന്ദര്‍ശിച്ച കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സിയാച്ചിന്‍ മേഖല വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി