ദേശീയം

അവശനായ കുരങ്ങിനു വേണ്ടി സഹായ അഭ്യര്‍ഥന, ഉടനെ വാഹനം അയച്ച് മേനകാ ഗാന്ധി; കൈയടി

സമകാലിക മലയാളം ഡെസ്ക്

പാര്‍ലമെന്റ് അംഗമായ മേനക ഗാന്ധി അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകയും മൃഗസ്‌നേഹിയും കൂടിയാണ്. ട്വിറ്ററില്‍ തനിക്ക് ലഭിക്കുന്ന പരാതികള്‍ക്കും മറ്റും ഉടന്‍ തന്നെ മറുപടി നല്‍കാനും പരിഹാരം കാണാനുമെല്ലാം മേനക ഗാന്ധി ശ്രമിക്കാറുണ്ട്. അതിന് ഉദാഹരണമായ ഒരു സംഭവം കൂടി നടന്നിരിക്കുകയാണ്. 

വഴിയരികില്‍ അവശനായി കിടന്ന ഒരു കുരങ്ങന് രക്ഷാപ്രവര്‍ത്തനം നടത്തിയതിലൂടെയാണ് മേനകാ ഗാന്ധി മൃഗസ്‌നേഹികളുടെ പ്രശംസ പിടിച്ച്പറ്റിയത്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകയായ ഭാരതി ജെയ്‌ന്റെ ഒരു ട്വീറ്റാണ് സംഭവത്തിന് പിന്നില്‍. ഡല്‍ഹിയിലെ ഇന്ത്യന്‍ പ്രസ് ക്ലബിന് സമീപം അവശനിലയില്‍ കണ്ടെത്തിയ ഒരു കുരങ്ങന്റെ ഫോട്ടോ സഹിതം ഭാരതി ട്വീറ്റ് ചെയ്തിരുന്നു.

തികച്ചും അവശനായ കുരങ്ങനെ മൃഗസ്‌നേഹികള്‍ ആരെങ്കിലും രക്ഷിക്കണമെന്നായിരുന്നു ട്വീറ്റ്. ഇത് മേനക ഗാന്ധിക്കും ടാഗ് ചെയ്തിരുന്നു. ഉടന്‍ തന്നെ മേനകയുടെ റീട്വീറ്റും വന്നു. ഒരു കാര്‍ അയയ്ക്കുന്നുണ്ടെന്നും അതില്‍ കുരങ്ങനെ സഞ്ജയ് ഗാന്ധി ആനിമല്‍ കെയറില്‍ എത്തിക്കുമെന്നുമായിരുന്നു മേനകയുടെ ട്വീറ്റ്.

തുടര്‍ന്ന് ഭാരതി ജെയ്ന്‍ വീണ്ടുമൊരു ട്വീറ്റ് ചെയ്തു. കുരങ്ങനെ രക്ഷപ്പെടുത്തിയെന്നും. അത് യഥാര്‍ത്ഥ കൈകളിലാണ് എത്തിപ്പെട്ടതെന്നുമായിരുന്നു ട്വീറ്റില്‍ ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം മേനകയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ