ദേശീയം

'ബിജെപിയുടെ കൂടെനില്‍ക്കാന്‍ സന്തോഷം', അധികാരം പിടിക്കാന്‍ വീണ്ടും കളംമാറ്റാന്‍ ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുംബൈ; മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ശിവസേന. കോണ്‍ഗ്രസും എന്‍സിപിയുമായി സഖ്യചര്‍ച്ചകള്‍ നടക്കുന്നതായാണ്  വാര്‍ത്തകള്‍. എന്നാല്‍ അതിനിടയില്‍ തന്നെ ബിജെപിയുമായി ശിവസേന അടുക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ശിവസേന വൃത്തങ്ങള്‍ തന്നെയാണ് ബിജെപിയുമായുള്ള സഖ്യ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.  

പാര്‍ട്ടി ആദ്യം മുന്നോട്ടുവെച്ച 50-50 ശതമാനം ഫോര്‍മുല അംഗീകരിക്കാന്‍ തയാറായാല്‍ ബിജെപിയുമായി കൂട്ടുകൂടാന്‍ സന്തോഷമേയുള്ളൂ എന്നാണ് ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തങ്ങളെ തഴഞ്ഞ് എന്‍സിപിയുമായി ബിജെപി സഖ്യത്തിന് ശ്രമിക്കുന്നു എന്ന ശക്തമായ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ശിവസേന ചുവടുമാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം. 

എന്‍സിപിക്ക് പ്രധാന പദവികള്‍ വാഗ്ദാനം ചെയ്താണ് ബിജെപി പാളയത്തിലേക്ക് അവരെ അടുപ്പിക്കുന്നത്. ബിജെപി നീക്കം ശക്തമാക്കിയതോടെയാണ് കളംമാറ്റാന്‍ ശിവസേന തീരുമാനിച്ചത്. രാഷ്ട്രപതി ഭരണം നിലവില്‍ വന്നതിനാല്‍ തിരക്കിട്ടു സഖ്യത്തിലേക്കു പേകേണ്ടതില്ലെന്നാണു കോണ്‍ഗ്രസിന്റെ തീരുമാനം. ശിവസേനയുമായി സഖ്യം ഉണ്ടാക്കുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരാണെന്നതും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തിയേക്കാമെന്നതും പ്രശ്‌നമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍