ദേശീയം

2021ലെ തെരഞ്ഞടുപ്പില്‍ തമിഴ്‌നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്ന് രജനികാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 2021ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞടുപ്പില്‍ അത്ഭുതം സംഭവിക്കുമെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കമല്‍ഹാസനുമായി  ചേര്‍ന്ന് നിന്ന് മത്സരിച്ചാല്‍ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് അപ്പോള്‍ തീരുമാനിക്കുമെന്ന് രജനി പറഞ്ഞു. ആദ്യം പാര്‍ട്ടി രൂപീകരിക്കണം. അതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നതിനനുസരിച്ച് തീരുമാനം കൈക്കൊള്ളും. അതുവരെ അതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും രജനികാന്ത് പറഞ്ഞു. 21ലെ തെരഞ്ഞടുപ്പില്‍ ജനങ്ങളാകും വിധി നിര്‍ണയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനനന്‍മയ്ക്കായി കമല്‍ഹാസനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തനിക്ക് മടിയില്ലെന്ന് രജനീകാന്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനായി സഹകരിച്ച് മുന്നോട്ട് പോകാന്‍  തയ്യാറാണെന്നും രജനികാന്ത് പറഞ്ഞു.
 
ജനങ്ങളുടെ നന്‍മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ കുഴപ്പമില്ലെന്ന് പത്രസമ്മേളനത്തിന് ശേഷം കമല്‍ഹാസനും വ്യക്തമാക്കി. അടുത്ത വര്‍ഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടീയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
2021ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇരുവരും ഒരുമിക്കാനുള്ള ശ്രമം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. രാഷട്രീയസാഹചര്യം പരിഗണിച്ച് തീരുമാനം കൈകൊള്ളുമെന്ന നിലപാടിലാണ് ഇരുവരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ