ദേശീയം

ഐഐടിയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി; ഗുവാഹത്തി ഐഐടിയില്‍ ജപ്പാനീസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ വിവാദം കെട്ടടങ്ങും മുന്‍പ്, മറ്റൊരു ഐഐടിയില്‍ സമാനമായ സംഭവം. ഗുവാഹത്തി ഐഐടിയില്‍ ജപ്പാനീസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജപ്പാനിലെ ഗിഫു സര്‍വകലാശാലയുമായുളള എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി മൂന്നു മാസ കാലാവധിയിലാണ് വിദ്യാര്‍ത്ഥി ഗുവാഹത്തി ഐഐടിയില്‍ എത്തിയത്.

നവംബര്‍ 30 ന്  എക്‌സ്‌ചേഞ്ച് പ്രോഗ്രാം പൂര്‍ത്തിയാക്കി ജപ്പാനിലേക്ക് തിരിച്ചുപോകാനിരിക്കേ, കഴിഞ്ഞദിവസം വൈകീട്ട് മൂന്നിനും 3.30നും ഇടയിലാണ് സംഭവം.  മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട സുഹൃത്ത് ജപ്പാനീസ് വിദ്യാര്‍ത്ഥിയെ വാതിലില്‍ തട്ടി വിളിച്ചു. പ്രതികരണം കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഐഐടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ വാതില്‍ തുറന്ന് അകത്തുപ്രവേശിച്ചപ്പോള്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബാത്ത്‌റൂമിന്റെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി