ദേശീയം

അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ജയന്ത് പാട്ടിലാണ് പുതിയ നിയമസഭാകക്ഷി നേതാവ്. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ യോഗം അജിത് പവാറിനോട് ആവശ്യപ്പെട്ടു.

അജിത് പവാറിനെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരില്‍ ഏഴ് എംഎല്‍എമാരും ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു. ഒമ്പത് എംഎല്‍എമാരാണ് അജിത്തിനെ പിന്തുണച്ചിരുന്നത്. മൊത്തം 44 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്ക് എതിരെ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും സുപ്രീംകോടതിയെ സമീപിച്ചു.  നിയമസഭ എത്രയും വേഗം വിളിച്ചുചേര്‍ത്ത് വിശ്വാസവോട്ട് തേടാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ എല്ലാ നിയമങ്ങളും തെറ്റിച്ചാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കുമെന്ന് വോണുഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ