ദേശീയം

ആറു വയസ്സുകാരിയെ സ്‌കൂള്‍ ടോയ്‌ലറ്റിലിട്ട് ബലാത്സംഗം ചെയ്തു; അധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ; ആറു വയസ്സുകാരിയെ അധ്യാപകന്‍ സ്‌കൂള്‍ ടോയ്‌ലറ്റിലിട്ട്  ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യവിദ്യാലയത്തിലാണ് സംഭവം. തീന്‍വാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാലായത്തിലാണ് അധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത.

പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. അമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഓം പ്രകാശ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ അധ്യാപകന്‍. ക്ലാസ് കഴിഞ്ഞതിന് പിന്നാലെ സ്‌കൂളില്‍ തുടരാന്‍ പൊണ്‍കുട്ടിയോടും സഹോദരനോടും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സഹോദരനെ അടുത്ത കടയില്‍ മിഠായി വാങ്ങാന്‍ പറഞ്ഞയച്ചു. ആസമയത്ത് സ്‌കൂളിലെ ടോയ്‌ലറ്റിനകത്തിട്ട് അധ്യാപകന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

സഹോദരന്‍ തിരിച്ചുവന്നപ്പോള്‍ ടോയ്‌ലറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഡോര്‍ തുറന്നുനോക്കിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെ അധ്യാപകനെതിരെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. അധ്യാപകനെതിരെ പോക്‌സോയുള്‍പ്പെടെയുള്ള വകുപ്പുകള്‍  ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ