ദേശീയം

ജെഎൻയു സമരം; ചർച്ചയ്ക്ക് ഉന്നതാധികാര സമിതി; അം​ഗീകരിക്കില്ലെന്ന് വിദ്യാർത്ഥികൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി പ്രക്ഷോഭം തണുപ്പിക്കാൻ ശ്രമവുമായി സർവകലാശാല അധികൃതർ രംഗത്തെത്തി. സമരം 28 ദിവസം പിന്നിടുമ്പോഴാണ് അധികൃതർ ചർച്ചക്ക് തയ്യാറാകുന്നത്.

വിദ്യാർത്ഥികളുമായുള്ള ചർച്ചയ്ക്ക് ആഭ്യന്തര ഉന്നതാധികാര സമിതിയെ നിയമിച്ചു. സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഏഴ് പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. എന്നാൽ സമിതിയെ അം​ഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

ഫീസ് വർധനവ് പിന്തുണക്കുന്നവരെ മാത്രമാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. ഇത്തരത്തിലുള്ള സമിതിയെ അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍