ദേശീയം

പ്രതികാര ബുദ്ധി ബിജെപി ശൈലി അല്ല, അത് കോൺ​ഗ്രസിനാണ്; വിമർശിച്ച് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതികാര ബുദ്ധിയോടെ ബിജെപി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്പിജി നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. അത്തരത്തിലുള്ള തീരുമാനങ്ങള്‍ മുമ്പ് കോണ്‍ഗ്രസാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിക്കുന്നതിനാണ് എസ്പിജി നിയമം ഭേദഗതി ചെയ്യുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, അവരുടെ മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരുടെ സുരക്ഷ പിന്‍വലിച്ചിട്ടില്ലെന്നും ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സോണിയയുടെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റുകയും വാഹന വ്യൂഹത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടുത്തുകയുമാണ് ചെയ്തത്. മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, ഐകെ ഗുജ്റാള്‍, മന്‍മോഹന്‍ സിങ് എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നു. എന്നാല്‍, ആരും ഒരു അക്ഷരം പോലും പറഞ്ഞില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ