ദേശീയം

വിപ് ലംഘിച്ച റായ്ബറേലി എംഎല്‍എയെ അയോഗ്യയാക്കണം; സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: റായ്ബറേലി എംഎല്‍എ അതിഥി സിങിനെ അയോഗ്യയാക്കണമെന്ന് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് ഉത്തര്‍പ്രദേശ് നിയമസഭ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി. പാര്‍ട്ടി വിപ് ലംഘിച്ച് നിയമസഭ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്തതിനാണ് അതിഥിയെ അയോഗ്യയാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത 48 മണിക്കൂര്‍ പ്രത്യേക സമ്മേളനം കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ബഹിഷ്‌കരിച്ചിരുന്നു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കരുത് എന്ന് കാട്ടി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് വിപ് നല്‍കിയുരുന്നു. ഇത് മറികടന്ന് അതിഥി സമ്മേളനത്തില്‍ പങ്കെടുത്തു. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവസരം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നതായിരുന്നു അതിഥിയുടെ പ്രതികരണം.

ഇതിന് പിന്നാലെ സര്‍ക്കാര്‍ എംഎല്‍എയ്ക്ക് വൈ പ്ലസ് ക്യാറ്റഗറി സുരക്ഷ ഒരുക്കിയിരുന്നു. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ അറിയിച്ചും അതിഥി സിങ് രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ