ദേശീയം

ഉദ്ധവിനൊപ്പം ആറ് മന്ത്രിമാര്‍ സ്ഥാനമേല്‍ക്കും; അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഉദ്ധവ് താക്കറെയ്ക്ക് ഒപ്പം ആറ് മന്ത്രിമാര്‍ കൂടി അധികാരമേല്‍ക്കുമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളില്‍ നിന്ന് രണ്ടുവീതം മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ താന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീലും ഛഗന്‍ ഭൂജ്ബലുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്‍സിപി നേതാക്കളുമായി പാര്‍ട്ടി മേധാവി ശരദ് പവാറിന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അജിത് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതില്‍ ദുഃഖമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ട്ടി പിളര്‍ത്തിയിട്ടില്ലെന്നും എന്‍സിപിയില്‍ തന്നെയാണെന്നും അങ്ങനെതന്നെ തുടരുമെന്നും അജിത് പവാര്‍ പറഞ്ഞു. സുപ്രിയ സുലെക്കൊപ്പം ശിവജി പാര്‍ക്കില്‍ നടക്കുന്ന സത്യപ്രചിജ്ഞ ചടങ്ങ് കാണാന്‍ താനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ