ദേശീയം

സ്ത്രീ പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്നത് ബലാത്സംഗ കേസിനെ ബാധിക്കരുതെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ത്രീ പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്നത് ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ കാരണമല്ലെന്ന് സുപ്രീം കോടതി. സ്ത്രീയുടെ ലൈംഗിക ശീലമോ ലൈംഗിക ആസക്തിയോ ബലാത്സംഗ കേസിലെ നിയമ നടപടികളെ സ്വാധീനിക്കരുതെന്ന് വ്യക്തമാക്കിയാണ്, സുപ്രീം കോടതിയുടെ വിധിന്യായം.

ബലാത്സംഗ കേസിലെ പ്രതിക്കു ജാമ്യം നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. കേസിലെ ഇരയായ സ്ത്രീ പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്നു വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി പ്രതിക്കു ജാമ്യം നല്‍കിയത്. പ്രതിക്കു ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നതും കണക്കിലെടുത്ത ഹൈക്കോടതി ഇവരുടേത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരിക്കാമെന്നും നിരീക്ഷിച്ചു.

എന്നാല്‍ ഹൈക്കോടതി നിലപാട് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി സ്ത്രീയുടെ ലൈംഗിക ശീലങ്ങള്‍ കേസിനെ ബാധിക്കരുതെന്ന് നിര്‍ദേശിച്ചു. പ്രതിയോട് മുസാഫര്‍നഗര്‍ കോടതിയില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര