ദേശീയം

നെഞ്ചൊപ്പം വെളളം, ഏകവരുമാനവും നഷ്ടമായി; റിക്ഷാ തൊഴിലാളി പൊട്ടിക്കരയുന്ന വീഡിയോ പുറത്ത്, ഹൃദയഭേദകം 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ തുടരുന്ന കനത്തമഴയില്‍ നിരവധിപ്പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂക്ഷമാണ്. ഗംഗ ഉള്‍പ്പെടെയുളള നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതിനിടെ, നെഞ്ചൊപ്പം ഉയര്‍ന്ന വെള്ളക്കെട്ടില്‍ കുടുങ്ങി നിലവിളിക്കുന്ന റിക്ഷാ തൊഴിലാളിയുടെ ഹൃദയഭേദകമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

സമീപത്തെ അപ്പാര്‍മെന്റിന്റെ ബാല്‍ക്കണിയില്‍നിന്ന് ചിത്രീകരിച്ചതാണ് വീഡിയോ. ഏക വരുമാന മാര്‍ഗമായ റിക്ഷാ വെള്ളക്കെട്ടില്‍ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കമൂലമാണ് റിക്ഷാ തൊഴിലാളി പൊട്ടിക്കരയുന്നത്.

റിക്ഷ തങ്ങളുടെ വീടിന് സമീപം നിര്‍ത്തിയിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ വിഡിയോ ചിത്രീകരിച്ചവര്‍ അദ്ദേഹത്തോട് പറയുന്നുണ്ട്. റിക്ഷ തങ്ങള്‍ നോക്കിക്കൊള്ളാമെന്നും അവര്‍ പറയുന്നു. എന്നാല്‍, അത് ചെവിക്കൊള്ളാതെ റിക്ഷ വെള്ളക്കെട്ടില്‍നിന്ന് വലിച്ചുകൊണ്ട് പോകാന്‍ റിക്ഷ തൊഴിലാളി ശ്രമിക്കുന്നതും സഹായം അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു