ദേശീയം

ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി; വീട്ടില്‍ നിന്ന് ഭക്ഷണമെത്തിച്ച് കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 17 വരെ നീട്ടി. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്. 

അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വീട്ടില്‍ നിന്നുള്ള ഭക്ഷണം ജയിലില്‍ എത്തിക്കാന്‍ കോടതി അനുമതി നല്‍കി. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് സിബിഐയും കോടതിയെ അറിയിച്ചു. ദിവസവും രണ്ട് നേരമാണ് വീട്ടില്‍ നിന്നുള്ള സസ്യാഹാരം ചിദംബരത്തിനായി ജയിലില്‍ എത്തിക്കുക. ഇതിനുപുറമേ ചിദംബരത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതുപ്രകാരം ദിവസവും വൈദ്യ പരിശോധന നടത്താനും കോടതി അനുവാദം നല്‍കി. 

ചിദംബരം നിലവില്‍ തിഹാര്‍ ജയിലിലാണ്. നേരത്തെ ഒക്ടോബര്‍ മൂന്ന് വരെ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ ചിദംബരം ജാമ്യാപേക്ഷയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി