ദേശീയം

നാപ്കിനുമായി വിദ്യാര്‍ത്ഥികളുടെ വേറിട്ട 'ഗാര്‍ബ നൃത്തം' ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സൂറത്ത് : രാജ്യമെമ്പാടും നവരാത്രി ആഘോഷലഹരിയിലാണ്. ദുര്‍ഗാ പൂജ വിവിധ പരിപാടികളോടെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ആഘോഷിക്കുകയാണ്. നൃത്തവും കലാപരിപാടികളുമെല്ലാം ഉത്സവാഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടുന്നു. 

നവരാത്രിയോട് അനുബന്ധിച്ച് വ്യത്യസ്ഥമായ ഗാര്‍ബ നൃത്തവുമായി രംഗത്തുവന്നിരിക്കുകയാണ് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. സൂറത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥികളാണ് വേറിട്ട നൃത്തച്ചുവടുമായി രംഗത്തുവന്നത്. 

സാനിറ്ററി നാപ്കിനും കയ്യിലേന്തിയാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സംഘം ഗാര്‍ബ നൃത്തം അവതരിപ്പിക്കുന്നത്. സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കോണ്ടതിന്റെ അവബോധം വളര്‍ത്താനാണ് ഇത്തരം ഒരു രീതി അവലംബിച്ചതെന്ന് വിദ്യാര്‍ത്ഥികല്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു