ദേശീയം

എസ്‌ഐ ഹെല്‍മെറ്റ് ധരിച്ചില്ല; വാഹനരേഖകള്‍ കൈവശമില്ല; തടഞ്ഞുനിര്‍ത്തി പിഴ അടപ്പിച്ച് നാട്ടുകാര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കാനാണ് പിഴത്തുക വര്‍ധിപ്പിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഈ വര്‍ധനവിനെതിരെ പ്രതിഷേധം വ്യാപകമാണ്. പിഴ ആയിരവും പതിനായിരവും കടക്കുമ്പോള്‍ പല തരത്തിലാണ് ജനം പ്രതികരിക്കുന്നത്. നിയമ ലംഘനങ്ങള്‍ പിടിച്ചാല്‍ മാത്രം പോരാ, ഉദ്യോഗസ്ഥരും നിയമം പാലിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതിന്റെ ഏറ്റവും പുതിയ മാതൃകയാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തി വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥനെയാണ് നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി പിഴ അടപ്പിച്ചത്. ഹെല്‍മറ്റ് ഇല്ലാതെ എത്തിയ യുവാവില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കിയതാണ് എസ്‌ഐക്ക് വിനയായത്.

രോഷാകുലരായ നാട്ടുകാര്‍ എസ്‌ഐയെ തടഞ്ഞുനിര്‍ത്തി പിഴ അടപ്പിക്കുകയായിരുന്നു. ഹെല്‍മറ്റ് ഇല്ലാത്തതിനും വാഹനത്തിന്റെ രേഖകള്‍ കൈവശമില്ലാത്തതിനുമാണ് എസ്‌ഐക്ക് സ്വന്തം പേരില്‍ പിഴ എഴുതേണ്ടി വന്നത്.  നേരത്തെ സീറ്റ്‌ബെല്‍റ്റ് ഇടാതെ വന്ന ആര്‍ടിഒയെ തടഞ്ഞു നിര്‍ത്തി നാട്ടുകാര്‍ പിഴ അടപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ നിയമലംഘനം പിടിക്കാന്‍ കാണിക്കുന്ന ഉത്സാഹം നിയമം പാലിക്കുന്നതിലും കാണിക്കണം എന്നാണ് ജനം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ