ദേശീയം

150 ട്രെയിന്‍ സര്‍വീസുകള്‍ സ്വകാര്യ മേഖലയ്ക്ക്; കേന്ദ്രം നടപടി തുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ 150 ട്രെയിനുകളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി രൂപരേഖയുണ്ടാക്കാന്‍ കര്‍മസമിതിക്കു രൂപം നല്‍കുമെന്ന് നീതി ആയോഗ് അറിയിച്ചു. 

നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ്, ധനകാര്യ സെക്രട്ടറി, നഗര വികസന മന്ത്രാലയം സെക്രട്ടറി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. 

400 സ്‌റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ റെയില്‍വേ പദ്ധതി തയാറാക്കിയിരുന്നെങ്കിലും ചുരുക്കം ചിലതില്‍ മാത്രമേ ഇതു നടപ്പാക്കാനായുള്ളൂ. ഈ പശ്ചാത്തലത്തിലാണ് 50 സ്റ്റേഷനുകള്‍ തെരഞ്ഞെടുത്ത് സ്വകാര്യവത്കരിക്കാനുള്ള തീരുമാനം. അടുത്തിടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഈ മാതൃക റെയില്‍വേ സ്റ്റേഷനുകളിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 

രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ ട്രെയിന്‍ സര്‍വീസ് ആയ തേജസ് എക്‌സ്പ്രസ് ഈ മാസം നാലിന് ലക്‌നൗ ഡല്‍ഹി റൂട്ടില്‍ സര്‍വീസ് തുടങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍