ദേശീയം

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കോ?; മോദിക്കും അമിത് ഷായ്ക്കും ഒപ്പം പോസ്റ്ററില്‍, ചര്‍ച്ച കൊഴുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഇടക്കാലത്ത്, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചത് അടക്കമുളള വിഷയങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങളുടെ കാതല്‍. ഇതിന് പുറമേ മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കമല്‍നാഥുമായി നിലനില്‍ക്കുന്ന അധികാര വടംവലിയും ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന ചര്‍ച്ചകള്‍ക്ക് നിറംപകര്‍ന്നു.

ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ എന്നിവര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടതാണ് ചര്‍ച്ചയാകുന്നത്. മധ്യപ്രദേശിലെ ബിന്ദിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ ബിന്ദ് ജില്ലാ കോര്‍ഡിനേറ്ററാണ് ഫഌക്‌സ് ഉയര്‍ത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചതിലുളള നന്ദി സൂചകമായാണ് പോസ്റ്റര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോസ്റ്ററില്‍ മുഖ്യ ആകര്‍ഷണമായാണ് ജ്യോതിരാദിത്യ സിന്ധ്യയെ അവതരിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍