ദേശീയം

രാജ്‌നാഥ് സിങ്ങിനെ പിന്തുണച്ച് പാക് സേനാ വക്താവ്; ആദരിക്കേണ്ട പ്രവൃത്തിയെന്ന് ആസിഫ് ഗഫൂര്‍ 

സമകാലിക മലയാളം ഡെസ്ക്


ഇസ്ലാമാബാദ്: ഫ്രാന്‍സില്‍നിന്നു വാങ്ങിയ റഫാല്‍ വിമാനത്തില്‍ പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നടപടിയില്‍ തെറ്റൊന്നും പറയാനാവില്ലെന്ന് പാകിസ്ഥാന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍. ആദരമര്‍ഹിക്കുന്ന നടപടിയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടേതെന്ന് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു.

''റഫാല്‍ വിമാനത്തില്‍ പൂജ നടത്തിയതില്‍ തെറ്റൊന്നും പറയാനിവില്ല. അത് മതപരമായ കാര്യമാണ്, അതിനെ ആദരിക്കുകയാണ് വേണ്ടത്. ഒരു കാര്യം ഓര്‍ക്കണം, യന്ത്രങ്ങള്‍ മാത്രമല്ല, ആ യന്ത്രങ്ങളെ കൈകാര്യം ചെയ്യുന്ന മനുഷ്യരുടെ പ്രാപ്തിയും താത്പര്യവുമൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്'' പാക് സേനാ വക്താവ് ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ബോര്‍ഡോയില്‍വച്ച് റഫാല്‍ വിമാനം ഏറ്റുവാങ്ങിയ രാജ്‌നാഥ് സിങ് ആയുധ പൂജ നിര്‍വഹിച്ചത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രാജ്‌നാഥ് സിങ്ങിന്റെ നടപടിയെ പിന്തുണച്ചു രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് പാക് സൈനിക വക്താവിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ