ദേശീയം

'ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ'; ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയിലെ ചോദ്യം വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂള്‍ ചോദ്യപേപ്പറില്‍ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ കുറിച്ചുള്ള ചോദ്യം കണ്ട് വിദ്യാര്‍ഥികള്‍ ഞെട്ടി. അത്രമേല്‍ വികലമായ ചോദ്യമാണ് ചോദ്യപേപ്പറില്‍ ഇടംപിടിച്ചത്. എങ്ങനെയാണ്  മഹാത്മ ഗാന്ധി ആത്മഹത്യ  ചെയ്തതെന്നാണ് പരീക്ഷയുടെ ചോദ്യപേപ്പറിലുള്ളത്. സംഭവം വിവാദമായതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരീക്ഷയിലാണ് വിവാദ ചോദ്യം ഉള്‍പ്പെട്ടത്. സുഫാലം ഷലാ വികാസ് സന്‍കുല്‍ എന്ന സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സ്‌കൂള്‍.

സ്വകാര്യ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളാണെങ്കിലും ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനയാണ് സുഫാലം ശാല വികാസ് ശന്‍കുല്‍. ചോദ്യപേപ്പര്‍ തയ്യാറാക്കിയത് വിദ്യാഭ്യാസ വകുപ്പല്ലെന്നും മാനേജ്‌മെന്റാണ് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍