ദേശീയം

മകള്‍ ലൈംഗികപീഡനത്തിനിരയായി, മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ പിതാവ് ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ലൈംഗികാതിക്രമണത്തിന് വിധേയായ പെണ്‍കുട്ടിയുടെ പിതാവ് മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തു. മകള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇത് താങ്ങാനാകാതെയാണ് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

ഇയാളുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. പ്രിന്‍സിപ്പലിനായി എഴുതിയതായിരുന്നു ഈ കത്തെന്ന് പൊലീസ് പറഞ്ഞു. പ്രദീപ് ജയിന്‍ എന്ന അധ്യപകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിയെത്തുടര്‍ന്ന് ഇയാളെ പൊലീസ് കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയുടെ പിതാവിനെ നിരന്തരമായി സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് വിവരം.

ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മരിച്ചയാളുടെ ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു. 

മരിച്ചയാളുടെ 16 വയസുള്ള മകളാണ് ബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വീടിന് സമീപത്തെ ഇലക്ട്രിക് പേസ്റ്റിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന