ദേശീയം

ക്ഷേത്രത്തിന് സമീപം പാമ്പിന്റെ തോല്‍, ഏഴു തലയുളള നാഗത്തിന്റേതെന്ന് നാട്ടുകാര്‍; അമ്പരപ്പ് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ പാമ്പിന്റെ തോല്‍ കണ്ട് നാട്ടുകാര്‍ അമ്പരന്നു. ഏഴു തലയുളള പാമ്പിന്റെ തോലാണ് എന്ന വാദം ഉയര്‍ന്നതോടെ ജനം തടിച്ചൂകൂടി.

ബംഗളൂരു നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുളള കനകപുരയില്‍ ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍ ഈ വിഷയത്തെ കുറിച്ചാണ്. ഒരു തലയ്ക്ക് പകരം ഏഴ് തലയുള്ള പാമ്പിന്റെ തോലാണ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത് എന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍. ഹിന്ദു പുരാണത്തില്‍ മഹാവിഷ്ണു കിടക്കുന്നത് ഏഴു തലകളുളള അനന്തന്‍ എന്ന നാഗത്തിന്റെ പുറത്താണ്.

ഹിന്ദു പുരാണങ്ങള്‍ വര്‍ണിക്കുന്ന സര്‍പ്പത്തിന്റെ തോലാണ് ഇതെന്ന് പ്രചാരണം ഉയര്‍ന്നതോടെ ക്ഷേത്രപരിസരത്തേക്ക് എത്തിയത് നിരവധിയാളുകളാണ്. സമീപ ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ എത്തി സ്ഥലത്ത് പൂജ ചെയ്യണമെന്ന ആവശ്യം കൂടി ഉയര്‍ന്നതോടെ പാമ്പിന്റെ തോലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. സമാനരീതിയിലുള്ള ഒരു പാമ്പിന്റെ തോല്‍ കനകപുരയില്‍ നിന്ന് ആറുമാസം മുന്‍പ് ലഭിച്ചതായി നാട്ടുകാര്‍ പറയുന്നു. ഈ സ്ഥലം ഇതിനോടകം ഒരു ക്ഷേത്രമായി മാറിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ വിശദമാക്കുന്നത്.

ഈ ക്ഷേത്രത്തിന് സമീപം തന്നെ വീണ്ടും ഏഴുതലയുള്ള പാമ്പിന്റെ തോല്‍ കണ്ടതോടെ ഇത്തരം പാമ്പുകള്‍ ഇവിടെ കാണുമെന്ന നാട്ടുകാരുടെ വിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം പാമ്പുകളെ ഇവിടെ കണ്ടതായാണ് നാട്ടുകാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ പല തലകളുള്ള പാമ്പുകള്‍ കാണാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ