ദേശീയം

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ചോറും മഞ്ഞള്‍ വെള്ളവും ; വീണ്ടും വിവാദം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുന്നത് ചോറും മഞ്ഞള്‍ വെള്ളവും. യുപിയിലെ സീതാപൂര്‍ ജില്ലയിലെ പിസാവാന്‍ ബ്ലോക്കിലെ ബിച്ച്പാരിയ ഗ്രാമത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചോറും മഞ്ഞള്‍ വെള്ളവും നല്‍കുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ, അധികൃതര്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായി. ഇതേത്തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ പരിശോധന നടത്തി. വീഡിയോയില്‍ പറയുന്നത് തെറ്റാണെന്നാണ് പരിശോധനയ്ക്ക് ശേഷം അധികൃതര്‍ അഭിപ്രായപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് ചോറും സോയബീനുമാണ് നല്‍കിയിരുന്നത്. ചോറും സോയബീനും കൂട്ടികള്‍ ആദ്യം കഴിക്കുന്നതോടെ,  അവശേഷിക്കുന്ന ചാറാണ് മഞ്ഞള്‍ വെള്ളമായി തെറ്റിദ്ധരിച്ചതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. 

നേരത്തെ യുപിയിലെ മിര്‍സാപൂരില്‍ സ്‌കൂല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും ഉപ്പുമാണ് നല്‍കിയിരുന്നതെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന്‍ പവന്‍കുമാര്‍ ജയ്‌സ്വാളിനെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് കേസെടുക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ