ദേശീയം

'സവര്‍ക്കര്‍ക്ക് പിന്നാലെ ഗോഡ്‌സെ; ഭാരതരത്‌നത്തിനായി ബിജെപി നിര്‍ദ്ദേശം ഇനി ഇങ്ങനെയായിരിക്കും'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സവര്‍ക്കറിന് ഭാരത രത്‌ന അവാര്‍ഡ് നല്‍കുമെന്ന ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനത്തിനെതിരെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലാണ്  ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് നല്‍കാന്‍ പാര്‍ട്ടി കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയത്.

ഗാന്ധിജിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന സമയത്ത് തന്നെ ഗാന്ധി കൊലപാതകക്കേസിലെ പ്രതിയായ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം കൊടുക്കണമെന്ന നിര്‍ദ്ദേശം നമ്മുടെ കാലത്തെ ഏറ്റവും വലിയ വിരോധാഭാസമാണെന്ന് രാജ പറഞ്ഞു

ഗാന്ധിജിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെക്ക് ഭരത് രത്‌ന നല്‍കണമെന്ന ആവശ്യപ്പെടുന്ന ദിവസം വിദൂരമല്ല. ഇത് വ്യക്തമാക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്നും രാജ പറഞ്ഞു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 സീറ്റുകളില്‍ 16 സീറ്റുകളില്‍ സിപിഐ മത്സരിക്കുമെന്ന രാജ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തകയെന്നതാണ് ഈ തെരഞ്ഞടുപ്പിലെയും പ്രാഥമിക ലക്ഷ്യമെന്ന് രാജപറഞ്ഞു. സിപിഎമ്മിനെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും മറ്റ് സീറ്റുകളില്‍ പിന്തുണയ്ക്കുമെന്നും ബിജെപിക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും രാജ പറഞ്ഞു.

ഐ മത്സരിക്കുന്നുണ്ടെന്ന് രാജ പറഞ്ഞു. 'ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്, അത് യോജിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐയെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും മറ്റ് സീറ്റുകളില്‍ പിന്തുണയ്ക്കുകയും ബിജെപിക്കെതിരെ വോട്ടുചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ രാജ്യത്തെ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് അമിത് ഷായും മറ്റ് മുതിര്‍ന്ന നേതാക്കളും മൗനം പാലിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, പിഎംസി അഴിമതി എന്നിവയെല്ലാം ഒഴിവാക്കുന്നു. പകരം ആര്‍ട്ടിക്കിള്‍ 370നെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും രാജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത