ദേശീയം

പന്തുകള്‍ 'അടിച്ചുപറത്തി' രാഹുല്‍; കുട്ടികള്‍ക്ക് ഒപ്പം ക്രിക്കറ്റ് ആവേശത്തില്‍ നേതാവ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കുട്ടികള്‍ എറിഞ്ഞ് കൊടുക്കുന്ന പന്തുകള്‍ രാഹുല്‍ ഗാന്ധി അടിച്ച് അകറ്റുന്നതാണ് ദൃശ്യങ്ങളിലുളളത്. ഹരിയാനയിലെ റേവാരിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.

ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം തിരിച്ച് ഡല്‍ഹിക്ക് മടങ്ങുകയായിരുന്നു രാഹുല്‍ ഗാന്ധി. ഹരിയാനയിലെ മഹേന്ദ്രഗഢിലായിരുന്നു പ്രചാരണറാലി. അതിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് രാഹുല്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കെഎല്‍പി കോളേജില്‍ അടിയന്തരമായി ഇറക്കി. തുടര്‍ന്ന് പ്രദേശവാസികളായ കുട്ടികള്‍ക്ക് ഒപ്പം ചേര്‍ന്ന് നെറ്റ്‌സില്‍ രാഹുല്‍ ഗാന്ധി ബാറ്റ് വീശുന്നതാണ് ദൃശ്യങ്ങളിലുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍