ദേശീയം

സ്വന്തം വിവാഹം മുടക്കാന്‍ ഇടപെടണമെന്ന് ആവശ്യം, മുഖ്യമന്ത്രിയെ നേരിൽ കണ്ട് 15കാരി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: തന്‍റെ വിവാഹം മുടക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി പതിനഞ്ചുകാരി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ സമീപിച്ചു. മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് പെൺകുട്ടി ആവശ്യമുന്നയിച്ചത്. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.

അമ്മയുടെ മരണശേഷം പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാൻ അനുവദിക്കാതെ വിവാഹം കഴിയ്ക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുകയാണെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു. അമ്മാവനൊപ്പം എത്തിയാണ് പെണ്‍കുട്ടി പരാതി അറിയിച്ചത്. പഠിക്കാന്‍ എല്ലാ പ്രോത്സാഹനവും സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പെൺകുട്ടിക്ക് ഉറപ്പുനല്‍കി. ടോങ്ക് ജില്ലയാണ് പെണ്‍കുട്ടിയുടെ സ്വദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ