ദേശീയം

തക്കംപാത്ത് നിന്നു, ആരുമില്ലെന്ന് ഉറപ്പാക്കി പട്ടാപ്പകല്‍ മാല തട്ടിയെടുത്തു; പിന്നെ ഓട്ടം, അറസ്റ്റ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബൈക്കിലെത്തിയ സംഘം മാല മോഷ്ടിച്ച് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേര്‍ പിടിയിലായ വിവരം പൊലീസ് അറിയിച്ചത്.

ഒക്ടോബര്‍ 21ന് ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. റോഡിലൂടെ നടന്നുപോകുകയാണ് സ്ത്രീ. ആസമയത്ത് സ്ത്രീയുടെ പിന്നാലെ വരുകയാണ് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം. തുടര്‍ന്ന് തക്കംപാര്‍ത്ത് നിന്ന സംഘം റോഡില്‍ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാല കവര്‍ന്ന് രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബൈക്കില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ സ്ത്രീയുടെ പിന്നാലെ പോയി മാല മോഷ്ടിച്ച് കടന്നുകളയുന്നതാണ് ദൃശ്യങ്ങളിലുളളത്. സ്ത്രീയുടെ മാല കവര്‍ന്ന ശേഷം വാഹനം തയ്യാറാക്കി കാത്തുനില്‍ക്കുന്ന അനുയായിയുടെ അരികിലേക്ക് ഓടുന്നതും ചെറുപ്പക്കാരന്റെ പിന്നാലെ സ്ത്രീ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ