ദേശീയം

ചെളിനിറഞ്ഞ കിണറില്‍ വീണ് ആന, കുടുങ്ങിയത് രണ്ടുമണിക്കൂര്‍; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന്  രക്ഷാദൗത്യം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍:  കിണറില്‍ വീണ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. രണ്ടുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ മുകളിലേക്ക് കയറ്റിയത്.

ഒഡീഷയിലെ സുന്ദര്‍ഗണ്ഡിലാണ് സംഭവം. ചെളി നിറഞ്ഞ കിണറിലാണ് ആന വീണത്. രക്ഷപ്പെടാന്‍ കഴിയാതെ ആന രണ്ടുമണിക്കൂറോളമാണ് വെളളത്തില്‍ കിടന്നത്. രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിച്ച് പരാജയപ്പെട്ട ആന ക്ഷീണിതനായും കാണപ്പെട്ടു. കിണറിന് ചുറ്റും നാട്ടുകാര്‍ തടിച്ചുകൂടിയിട്ടുണ്ട്.

അതിനിടെ, ആനയെ മുകളിലേക്ക് കയറ്റാന്‍ വേണ്ടി വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷാദൗത്യം ഏറ്റെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആനയെ കയറിട്ട് വലിച്ച് മുകളിലേക്ക് കൊണ്ടുവരുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നിരന്തര പരിശ്രമത്തിലൂടെയാണ് ആനയെ മുകളില്‍ എത്തിച്ചത്. തുടര്‍ന്ന് രക്ഷപ്പെട്ട ആന കാട്ടിലേക്ക് ഓടി നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്