ദേശീയം

60 മണിക്കൂര്‍ പിന്നിട്ടിട്ടും സുജിത്തിനെ രക്ഷിക്കാനായിട്ടില്ല; കാഠിന്യമേറിയ പാറ വെല്ലുവിളിയായി, സമാന്തര കിണര്‍ നിര്‍മ്മാണം നിര്‍ത്തിവച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുച്ചിറപ്പിള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 60 മണിക്കൂർ പിന്നിട്ട രക്ഷാപ്രവർത്തന ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല. സമാന്തര കിണർ നിർമ്മിച്ച് കുട്ടിയുടെ അടുത്തേക്ക് എത്താനുള്ള ശ്രമവും വിജയിക്കാത്ത ഘട്ടത്തിൽ രക്ഷാപ്രവർത്തകർ ആശങ്കയിലാണ് . 

കുഴിക്കുന്തോറും കാഠിന്യമേറിയ പാറ വെല്ലുവിളിയാകുന്നതുകൊണ്ട് സമാന്തര കിണര്‍ നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. കിണർ നിർമ്മാണം ഉപേക്ഷിക്കുന്നതിനേക്കുറിച്ച് ഉദ്യോ​ഗസ്ഥർ ചർച്ച നടത്തുകയാണ്. പാറയില്ലാത്തിടത്ത് കിണർ കുഴിക്കാനുള്ള സാധ്യത പരി​ഗണിച്ചേക്കും. 

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വീടിന് സമീപം കളിക്കുകയായിരുന്ന രണ്ടുവയസ്സുകാരനായ സുജിത്ത് വില്‍സണ്‍ കാല്‍വഴുതി ഉപയോഗശൂന്യമായികിടന്നിരുന്ന കുഴല്‍ കിണറിലേക്ക് വീണത്. ആദ്യം 26 അടിയോളം താഴ്ചയിലായിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് പോയിരുന്നു. കുഴല്‍ക്കിണറിന് അടുത്തായി ആദ്യം കുഴിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി കൂടുതല്‍ താഴേക്ക് പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത