ദേശീയം

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത ചീഫ് ജസ്റ്റിസ് ; സത്യപ്രതിജ്ഞ 18 ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയെ രാഷ്ട്രപതി നിയമിച്ചു. അടുത്ത മാസം 18ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. സുപ്രിംകോടതിയുടെ 47-മത് ചീഫ് ജസ്റ്റിസാണ് ബോബ്‌ഡെ. നിലവില്‍ സുപ്രിംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് ബോബ്‌ഡെ. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17 ന് വിരമിക്കും.

തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ബോബ്‌ഡെയെ ചീഫ് ജസ്റ്റിസ് ആക്കണമെന്ന ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ബോബ്‌ഡെയ്ക്ക് 2021 ഏപ്രില്‍ 23 വരെ കാലാവധിയുണ്ട്. ബോബ്‌ഡെ 2000 മാര്‍ച്ചില്‍ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയായി, 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായത്. ജസ്റ്റിസ് ഗൊഗോയ് വിരമിക്കുമ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി കൊളീജിയം പുനഃസംഘടിപ്പിക്കും.

ചീഫ് ജസ്റ്റിസ് ഗൊഗോയിയും ജസ്റ്റിസ് ബോബ്‌ഡെയും

നാഗ്പുരിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച ശരത് അരവിന്ദ് ബോബ്‌ഡെയുടെ പിതാവ് അരവിന്ദ് ബോബ്‌ഡെ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലായിരുന്നു. മുതിര്‍ന്ന സഹോദരന്‍ വിനോദ് ബോബ്‌ഡെ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്. അയോധ്യക്കേസ് വാദം കേള്‍ക്കുന്ന ബെഞ്ചില്‍ അംഗമാണ് ജസ്റ്റിസ് ബോബ്‌ഡെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി