ദേശീയം

'ബിജെപി പാക് ചാരസംഘടനയില്‍ നിന്നും പണം പറ്റുന്നു' ; ഗുരുതര ആരോപണവുമായി ദിഗ് വിജയ് സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബിജെപിക്കും സംഘപരിവാര്‍ സംഘടനയ്ക്കും എതിരെ ഗുരുതര ആരാപണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് രംഗത്ത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ നിന്നും ബിജെപിയും ബജ് രംഗ് ദളും പണം വാങ്ങുന്നതായി ദിഗ് വിജയ് സിങ് ആരോപിച്ചു. മുസ്ലിങ്ങളല്ല, അവരേക്കാള്‍ കൂടുതല്‍ മറ്റു മതക്കാരാണ് പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാവ് തുറന്നടിച്ചു. 

ഇക്കാര്യമാണ് മനസ്സിലാക്കേണ്ടത്. ഇതിലേക്ക് ശ്രദ്ധ പതിയണം. ബിജെപിയെയും ബജ് രംഗ് ദള്‍ അടക്കമുള്ള സംഘപരിവാര്‍ സംഘടനകളെയും ലക്ഷ്യമിട്ട് ദിഗ്‌വിജയ് സിങ് പറഞ്ഞു. ഗോ സംരക്ഷണത്തിന്റെ മറവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും ബജ് രംഗ് ദളും കച്ചവടമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെയും രാജ്യത്തെ സാമ്പത്തികമാന്ദ്യത്തെയും ദിഗ് വിജയ് സിങ് വിമര്‍ശിച്ചു. മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ മോശം അവസ്ഥയിലേക്ക് പോകുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായും ദിഗ് വിജയ് സിങ് കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര