ദേശീയം

അമിത് ഷായ്ക്ക് കഴുത്തിന് ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കഴുത്തിന് സര്‍ജറി. ബുധാനാഴ്ച അഹമ്മദാബാദിലെ കെഡി ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.

സ്വകാര്യ ആവശ്യത്തിനായാണ് ഒരു ദിവസത്തെ സന്ദര്‍ശനത്തിന് അമിത് ഷാ ഗുജറാത്തിലെത്തിയത്. ഇന്ന് രാവിലെയാണ് ചെക്കപ്പിനായി അമിത് ഷാ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അമിത് ഷായെ ഡിസ്ചാര്‍ജ്  ചെയ്തതായി ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു.

ശസ്ത്രക്രിയ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ ആശുപത്രി അധികൃതര്‍ തയ്യാറിയില്ല. വ്യാഴാഴ്ച തന്നെ അമിത് ഷാ ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം